Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Karthik

ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ പു​തി​യ ത​ല​വ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം എ​സ്പി ആ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കെ. ​കാ​ർ​ത്തി​ക് ഇ​നി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ.

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലെ മി​ക​വി​ന് കേ​ന്ദ്ര, സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി​യ ഡി​ഐ​ജി കെ. ​കാ​ർ​ത്തി​കി​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ക്കി നി​യ​മി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

പ്ര​ണ​യ​നൈ​രാ​ശ്യം കാ​ര​ണം കോ​ത​മം​ഗ​ല​ത്തെ ഡെ​ന്‍റ​ല്‍ വി​ദ്യാ​ർ​ഥി​നി മാ​ന​സ​യെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ല്‍ ബീ​ഹാ​ർ​വ​രെ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നാ​ണ് കേ​ന്ദ്ര​പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ക​ള്ള​ത്തോ​ക്കി​ന്‍റെ ഉ​റ​വി​ടം തേ​ടി ബീ​ഹാ​റി​ലെ പാ​റ്റ്ന, മു​ഗീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​ല മാ​വോ​യി​സ്റ്റ് മേ​ഖ​ല​ക​ളി​ലു​മെ​ത്തി തോ​ക്കു ന​ല്‍​കി​യ ആ​ളെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ ടാ​ക്സി ഡ്രൈ​വ​റെ​യും അ​റ​സ്റ്റു​ചെ​യ്തു. കേ​ര​ള​ത്തി​ലേ​ക്ക് ക​ള്ള​ത്തോ​ക്കെ​ത്തു​ന്ന വ​ഴി​ക​ള്‍ ക​ണ്ടെ​ത്താ​ൻ ബീ​ഹാ​റി​ലെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സാ​ധി​ച്ചു.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി, മ​ര​ട് ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, കൊ​ച്ചി​യി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം, ആ​ല​ത്തൂ​രി​ലെ പ​ട്ടി​ക​ജാ​തി- വ​ർ​ഗ കേ​സു​ക​ള്‍, ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം എ​ന്നി​ങ്ങ​നെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ മി​ക​വു​കാ​ട്ടി.

എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി പെ​രു​മാ​റു​ന്ന,വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന കാ​ർ​ത്തി​ക് 2011 ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കെ. ​കാ​ർ​ത്തി​ക്.

പാ​ല​ക്കാ​ട് എ​എ​സ്പി​യാ​യി തു​ട​ക്കം. തൃ​ശൂ​ർ സി​റ്റി എ​സി​പി, ഗ​വ​ർ​ണ​റു​ടെ എ​ഡി​സി, വ​യ​നാ​ട്, തൃ​ശൂ​ർ,കോ​ട്ട​യം, എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി​യു​മാ​യി​രു​ന്നു. നി​ല​വി​ല്‍ വി​ജി​ല​ൻ​സി​ല്‍ ഡി​ഐ​ജി​യാ​ണ്.

ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം തെ​ളി​യി​ച്ച​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പു​ര​സ്കാ​രം, കു​റ്റാ​ന്വേ​ഷ​ണ​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ബാ​ഡ്ജ് ഒ​ഫ് ഓ​ണ​ർ അ​ട​ക്കം പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ലെ തു​രു​ഞ്ചാ​പു​രം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക കു​ടും​ബ​മാ​ണ് കാ​ർ​ത്തി​ക്കി​ന്‍റേ​ത്. ഗ്രാ​മ​ത്തി​ലെ ആ​ദ്യ എ​ൻ​ജി​നി​യ​റാ​ണ് കാ​ർ​ത്തി​ക്. അ​നു​ജ​ൻ കെ. ​പ​ഴ​നി ഗ്രാ​മ​ത്തി​ലെ ആ​ദ്യ ഡോ​ക്ട​റും.

Latest News

Corehub Up